കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെത്തുടർന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഇടപാടിലെ കോഴത്തുകയിൽ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കണ്ടെത്തൽ. വിദേശത്തേക്കു ഡോളർ കടത്തിയതിൽ നിലവിൽ കസ്റ്റംസ് അന്വേഷണം നടക്കുന്നുണ്ട്.
യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്കു സന്തോഷ് ഈപ്പന് കോഴ നല്‍കിയെന്ന് ഇഡി വ്യക്തമാക്കുന്നു. സന്തോഷ് ഈപ്പനെ ഇഡി ഉടന്‍ ചോദ്യം ചെയ്തേക്കും. നിലവില്‍ സന്തോഷ് ഈപ്പനെ മാത്രമാണു കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
ഡോളര്‍ മാറുന്നതിനായി സ്വപ്നയെ സന്തോഷ് ഈപ്പന് സഹായിച്ചിരുന്നുവെന്നു പറയുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണു വിവരം.
സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇഡി കേസ്
12:58 AM Feb 24, 2021 | Deepika.com