ആ​രോ​ഗ്യ വാ​ഴ്സി​റ്റി​യി​ൽ ഒ​രു​ങ്ങു​ന്നു, പ​ക​ർ​ച്ച​വ്യാ​ധി ഗ​വേ​ഷ​ണ കേ​ന്ദ്രം

12:58 AM Feb 24, 2021 | Deepika.com
തൃ​​​ശൂ​​​ർ: പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ ത​​​ട​​​യാ​​​നു​​​ള്ള പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഗ​​​വേ​​​ഷ​​​ണകേ​​​ന്ദ്രം വ​​​രു​​​ന്നു. ലോ​​​ക​​​ത്തെ ഒ​​​ന്നാ​​​കെ ത​​​ക​​​ർ​​​ത്തു​​​ക​​​ള​​​ഞ്ഞ കോ​​​വി​​​ഡ് പോ​​​ലു​​​ള്ള പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ ഇ​​​നി​​​യും കൂ​​​ടെ​​​ക്കൂ​​​ടെ ഭീ​​​ഷ​​​ണി​​​യാ​​​കു​​​മെ​​​ന്ന ആ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നു​​​ള്ള കേ​​​ന്ദ്രം തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്നു. നേ​​​ര​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​കെ. മോ​​​ഹ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ദ​​​ഗ്ധ​​​ർ ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യ്ക്കു മു​​​ന്നി​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശം വ​​​ച്ചി​​​രു​​​ന്നു.

ഗ​​​വേ​​​ഷ​​​ണകേ​​​ന്ദ്ര​​​ത്തി​​​നു ബ​​​ജ​​​റ്റി​​​ൽ പ്ര​​​ത്യേ​​​ക തു​​​ക​​​യൊ​​​ന്നും നീ​​​ക്കി​​​വ​​​ച്ചി​​​ട്ടി​​​ല്ല. നി​​​പ്പ വൈ​​​റ​​​സ് പോ​​​ലു​​​ള്ള പ​​​ക​​​ർ​​​ച്ച​​വ്യാ​​​ധി​​​ക​​​ൾ നേ​​​ര​​​ത്തേ കേ​​​ര​​​ള​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​യി​​​രു​​​ന്നു. പി​​​റ​​​കേ​​​യാ​​​ണ് കോ​​​വി​​​ഡ് പ​​​ട​​​ർ​​​ന്ന​​​ത്. ഇ​​​ത്ത​​​രം പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ പ​​​ട​​​രു​​​ന്ന​​​തു ത​​​ട​​​യാ​​​നു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ മു​​​ത​​​ൽ പ്ര​​​തി​​​രോ​​​ധ ഒൗ​​​ഷ​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തു​​​ വ​​​രെ​​​യു​​​ള്ള വി​​​പു​​​ല​​​മാ​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് ഈ ​​​ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

ഫ്രാ​​​ങ്കോ ലൂ​​​യി​​​സ്