എൽഡിഎഫ് പ്രചാരണ ജാ​ഥ​ക​ൾ 13നും 14നും ആരംഭിക്കും

01:44 AM Jan 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ഇ​ട​തു​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ.

എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫെ​ബ്രു​വ​രി 13നു ​കാ​സ​ർ​ഗോ​ഡു​നി​ന്നും 14ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്നു​മാ​ണ് ജാ​ഥ​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡു​നി​ന്നു​ള്ള ജാ​ഥ തൃ​ശൂ​രി​ലും എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ജാ​ഥ തി​രു​വ​ന​ന്ത​പു​ര​ത്തും ഫെ​ബ്രു​വ​രി 26ന് ​സ​മാ​പി​ക്കും. വ​ട​ക്ക​ൻ ജാ​ഥ സി​പി​എ​മ്മും തെ​ക്ക​ൻ ജാ​ഥ സി​പി​ഐ​യും ന​യി​ക്കും. എ​ല്ലാ ഘ​ട​ക​ക​ക്ഷി അം​ഗ​ങ്ങ​ളും പ്ര​തി​നി​ധി​യാ​യി ഉ​ണ്ടാ​യി​രി​ക്കും.