ഡോളര്‍ കടത്ത് കേസിൽ ശിവശങ്കർ റിമാന്‍ഡിൽ
01:02 AM Jan 28, 2021 | Deepika.com
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കോടതി റിമാന്‍ഡ് ചെയ്തു. അടുത്തമാസം ഒമ്പതുവരെയാണ് റിമാന്‍ഡ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിനു പങ്കുണ്ടെന്നാണു കസ്റ്റംസ് ആരോപണം.