നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടി
01:02 AM Jan 28, 2021 | Deepika.com
കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഫെബ്രുവരി എട്ടു വരെ നീട്ടി. നടൻ ദിലീപിന്റെ അഭിഭാഷകന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക കോടതിയുടെ നടപടി.