തൃശൂർ: കേരള ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച സെമിനാറും സംവാദവും ഇന്നു തൃശൂരിൽ നടക്കും. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
തൃശൂർ അതിരൂപതയുടെ കീഴിലുള്ള മേരിമാതാ മേജർ സെമിനാരിയുടെ ഗവേഷണ വിഭാഗമായ പറോക് ആണു പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം ആറുമുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാർ സെമിനാരിയുടേയും മീഡിയ കത്തോലിക്കയുടേയും യുട്യൂബ് ചാനലുകളിൽ സംപ്രേഷണം ചെയ്യും.
ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ: സെമിനാർ ഇന്ന്
12:24 AM Jan 28, 2021 | Deepika.com