സോളാർ പീഡന കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി : കാനം രാജേന്ദ്രൻ
01:17 AM Jan 26, 2021 | Deepika.com
തിരുവനന്തപുരം: സോളാർ പീഡന കേസ് സിബിഐയ്ക്കു വിട്ടത് സ്വാഭാവിക നടപടി മാത്രമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് വരാൻ പോകുന്നു എന്നുവിചാരിച്ച് ഒന്നും ചെയ്യാൻപാടില്ല എന്നുണ്ടോ. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. അതിനിടയിൽ ഉള്ള സർക്കാരിന്റെ സ്വാഭാവിക നടപടിയായി ഇതിനെ കണ്ടാൽ മതിയെന്നും കാനം പറഞ്ഞു.