തപാൽവോട്ട് മൂന്ന് വിഭാഗക്കാർക്ക്
01:17 AM Jan 26, 2021 | Deepika.com
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു വിഭാഗങ്ങൾക്കായിരിക്കും തപാൽ വോട്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 80 വയസ് കഴിഞ്ഞവർ, അംഗപരിമിതർ, ക്വാറന്റൈനിൽ ഉള്ളവർ എന്നിവർക്കായിരിക്കും തപാൽ വോട്ട്. അതേസമയം, തപാൽ വോട്ടിന്റെ കാര്യം വോട്ടർക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.