തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3,361 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 5,606 പേർ രോഗമുക്തി നേടി. 30,903 സാന്പിളുകൾ മാത്രമാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ശതമാനം.യുകെയിൽ നിന്നു വന്ന ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെയിൽ നിന്നു വന്ന 70 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്നലെ 17 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 3624 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 2,969 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 276 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂർ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂർ 115, വയനാട് 67, കാസർഗോഡ് 42.
സംസ്ഥാനത്ത് 3,361 പേർക്കു കോവിഡ്
01:17 AM Jan 26, 2021 | Deepika.com