കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് യുപിഎ കേസില്‍ റിമാഡില്‍ കഴിയുന്ന വയനാട് സ്വദേശി വിജിത്ത് വിജയനെ ഈ മാസം 30 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ നാലാം പ്രതിയാണ് വിജിത്.
കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബ്, താഹാ ഫസല്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു.
അലന്, താഹാ എന്നിവരെ നിരോധിത സംഘടനയായ മാവോയിസ്റ്റ് സംഘടനയില്‍ വിജിത്താണ് ചേര്‍ത്തതെന്നും എന്‍ഐഎ ആരോപിച്ചു. ഇയാളെ കല്‍പ്പറ്റയിലെ എന്‍ഐഎയുടെ ക്യാമ്പ് ഓഫീസിലേക്കു വിളിച്ചു വരുത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. .
പന്തീരാങ്കാവ് കേസ്: വിജിത്തിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
12:42 AM Jan 26, 2021 | Deepika.com