കൊച്ചി: കുതിരാനിലെ ടണല്‍ നിര്‍മാണത്തിലെ അനാസ്ഥയില്‍ ദേശീയപാതാ അഥോറിറ്റിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുതിരാനിലെ ഇരട്ട ടണലുകളില്‍ ഒന്നെങ്കിലും പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നിയമസഭ ചീഫ് വിപ്പ് കെ. രാജന് നല്കിയ ഹര്‍ജിയിലാണ് ഗൗരവമുള്ള വിഷയത്തെ നിസാരമായി കാണുന്ന നിലപാട് അനുവദിക്കാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്.
ദേശീയപാതാ അഥോറിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പൊതുജനമാണ് വലയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് എന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്നാണ് അറിയേണ്ടതെന്ന് കോടതി പറഞ്ഞു.
ഇതിനായി എന്തെങ്കിലും പദ്ധതിയുണ്ടോയെന്നറിയിക്കണമെന്നും ഇക്കാര്യത്തില്‍ എന്തു ചെയ്യാനാണ് അഥോറിറ്റി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കുതിരാൻ: ജനം വലയുന്നുവെന്ന് ഹൈക്കോടതി
12:42 AM Jan 26, 2021 | Deepika.com