തിരുവനന്തപുരം: കൊവിഡ് 19 ബന്ധപ്പെട്ട മാർഗ നിർദേശങ്ങളുടേയും, മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധന പ്രകാരവും എല്ലാ ബസുകളിലും ഡ്രൈവർ കാബിൻ സുതാര്യമായ വസ്തു ഉപയോഗിച്ച് വേർതിരിക്കുന്നത് ഒഴിവാക്കാൻ കെസ്ആർടിസി തീരുമാനിച്ചു.
കാബിൻ വേർതിരിച്ച കാരണം അവിടേക്കുളള വായു സഞ്ചാരം കുറഞ്ഞതും,കൂടിയ ചൂടുള്ളതുമായ ഡ്രൈവർ കാബിൻ ഭാഗത്തെ ചൂട് വർധിക്കുവാനും കാരണമായിരുന്നു. ഇത്തരത്തിൽ എടുത്തു മാറ്റുന്നവ പുനഃരുപയോഗിക്കാവുന്ന തരത്തിൽ കേടുപാടുകൾ കൂടാതെ യൂണിറ്റുകളിൽ സൂക്ഷിക്കണം.
കെഎസ്ആർടിസി ബസുകളിലെ കാബിൻ വേർതിരിക്കൽ ഒഴിവാക്കുന്നു
12:42 AM Jan 26, 2021 | Deepika.com