കൊച്ചി: ഓട്ടത്തിനിടെ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എന്ജിന് വേര്‍പെട്ടു. വേഗം യിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്നതിനിടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എന്ജിന് മാറ്റിയ ശേഷം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് എൻജിൻ വേർപെട്ടത്. ഉടന്‍ റെയില്‍വെ ജീവനക്കാരെത്തി എന്‍ജിനും ബോഗിയും ഘടിപ്പിച്ച ശേഷം ട്രെയിന്‍ സർവീസ് തുടര്‍ന്നു.
45 മിനിറ്റോളം വൈകിയാണ് സർവീസ് പുനരാരംഭിച്ചത്. സംഭവത്തക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതർ അറിയിച്ചു. പുതിയ കോച്ചിലാണ് തകരാറുണ്ടായത്. സാങ്കേതിക പ്രശ്നമാണെന്നാണ് പ്രാഥമിക നിഗമനം.
ഓട്ടത്തിനിടെ വേണാടിന്റെ എന്ജിന് വേര്‍പെട്ടു
01:48 AM Jan 25, 2021 | Deepika.com