കോട്ടയം: മന്ത്രി ജലീൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് പി.പി. ജോസഫ്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ 80:20 എന്ന അനുപാതം നടപ്പിലാക്കിയിരിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
ബംഗാളിലെയും ഉത്തരേന്ത്യയിലെയും മുസ്ലിം പെണ്‍കുട്ടികളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനുവേണ്ടിയാണ് കമ്മിറ്റിയെ നിയമിച്ചതും റിപ്പോർട്ട് സമർപ്പിച്ചതും. കേരളത്തിലെ മുസ്ലിം പിന്നാക്കാവസ്ഥയെപ്പറ്റി സച്ചാർ കമ്മിറ്റി യാതൊരു റിപ്പോർട്ട് നൽകിയിട്ടില്ല. ഇല്ലാത്ത റിപ്പോർട്ട് ഉണ്ടെന്ന് പറയുന്ന നിലപാട് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പി.പി. ജോസഫ് പറഞ്ഞു.
മന്ത്രി ജലീൽ തെറ്റിദ്ധരിപ്പിക്കുന്നു: പി.പി. ജോസഫ്
12:53 AM Jan 25, 2021 | Deepika.com