കെ.വി. തോമസ് കോണ്ഗ്രസിലുണ്ടാകും: ഉമ്മൻ ചാണ്ടി
12:55 AM Jan 24, 2021 | Deepika.com
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമുന്നത നേതാവാണ് കെ.വി. തോമസെന്നും അദ്ദേഹം കോണ്‍ഗ്രസിൽ തുടർന്നും ഉണ്ടാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. പാർട്ടിയിൽ ആർക്കെന്ത് പ്രശ്നമുണ്ടായാലും ചർച്ച ചെയ്യും. ജനാധിപത്യ പാർട്ടിയായ കോണ്‍ഗ്രസ് അഭിപ്രായം പറയുന്നതിന്റെ പേരിൽ ആരെയും തള്ളിക്കളയില്ലെന്നും അദ്ദേഹം പറഞ്ഞു.