വീണ്ടും ഇന്ധനവില കൂടി
12:55 AM Jan 24, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില കൂടി . പെട്രോളിന് 25 പൈസയുടെയും ഡീസലിന് 27 പൈസയുടെയും വര്‍ധനയാണ് ഇന്നലെയുണ്ടായത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.06 രൂപയും ഡീസലിന് 80.23 രൂപയുമായി. വ്യാഴാഴ്ചയും ഇന്ധനവില വര്‍ധിച്ചിരുന്നു. പെട്രോളിനും ഡീസലിനും 26 പൈസ വീതമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്.