സിസ്റ്റർ ലില്ലി പയ്യപ്പിള്ളിപ്രൊവിൻഷ്യൽ സുപ്പീരിയർ
12:12 AM Jan 24, 2021 | Deepika.com
അങ്കമാലി: എസ്ജെഎസ്എം സാൻജോ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ലില്ലി പയ്യപ്പിള്ളിയെ തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കാലടി കളമ്പാട്ടുപുരം ഇടവകാംഗം പരേതനായ ദേവസിയുടെയും റോസയുടെയും മകളാണ്. വൈസ് പ്രൊവിൻഷ്യലായി സിസ്റ്റർ ആലീസ് കോലഞ്ചേരിയെയും കൗൺസിലർമാരായി സിസ്റ്റർ എൽസ മാത്യു, സിസ്റ്റർ ഷാലി ആന്റണി, സിസ്റ്റർ ആനീസ് പയ്യപ്പിള്ളി എന്നിവരെയും തെരഞ്ഞെടുത്തു.