കൊച്ചി: കേരളത്തിലെ കലാകാരന്മാര് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി കെസിബിസി മീഡിയാ കമ്മീഷന് ആസൂത്രണം ചെയ്തിട്ടുള്ള പ്രതിമാസ കലാപരിപാടി പാലാരിവട്ടം പിഒസിയില്‍ ഇന്നു നടക്കും. വൈകുന്നേരം അഞ്ചിന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെപിഎസി. ബിയാട്രീസ് മുഖ്യാതിഥിയായി പങ്കെടുക്കും. മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍, കെസിബിസി ഡെപ്യൂട്ടിസെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്നു കൊച്ചിന് ചന്ദ്രകാന്തയുടെ ‘അന്നം’ എന്ന നാടകം അവതരിപ്പിക്കും. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാവും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
പിഒസിയില്‍ നാടകം ഇന്ന്
12:12 AM Jan 24, 2021 | Deepika.com