തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് തദ്ദേശ വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാല് വാർഡുകളിൽ യുഡിഎഫും രണ്ടു വാർഡുകളിൽ എൽഡിഎഫും ഒരു വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.
കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറന്പിമുക്ക്, ചോല വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളായ എ.എം. നൗഫൽ 1014 വോട്ടുകൾക്കും അനിൽകുമാർ 745 വോട്ടുകൾക്കും വിജയിച്ചു. ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പിഎച്ച്സി വാർഡിൽ എൽഡിഎഫിന്റെ രോഹിത് എം. പിള്ള 664 വോട്ടുകൾക്കും എറണാകുളം കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി റഫീഖ് മരയ്ക്കാർ 308 വോട്ടുകൾക്കും തൃശൂർ കോർപറേഷനിലെ യുഡിഎഫിന്റെ കെ. രാമനാഥൻ 2042 വോട്ടുകൾക്കും കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്ത് താത്തുർപൊയ്യിൽ യുഡിഎഫിന്റെ വാസന്തി വിജയൻ 532 വോട്ടുകൾക്കും കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ബിനോയ് കുര്യൻ 18687 വോട്ടുകൾക്കും വിജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് : യുഡിഎഫ് -നാല്, എൽഡിഎഫ്-രണ്ട്, ഒരു സ്വതന്ത്രൻ
01:37 AM Jan 23, 2021 | Deepika.com