ക്നാനായ കുടിയേറ്റ അനുസ്മരണ സംഗമം മാർച്ച് ഏഴിന്

01:37 AM Jan 23, 2021 | Deepika.com
കോ​ട്ട​യം: എ​ഡി 345 മാ​ർ​ച്ച് ഏ​ഴി​നു ക്നാ​യി​തോ​മാ​യു​ടെ​യും ഉ​റ​ഹാ മാ​ർ ഒൗ​സേ​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു ന​ട​ന്ന പ്രേ​ഷി​ത കു​ടി​യേ​റ്റ​ത്തെ അ​നു​സ്മ​രി​ച്ച് ’കു​ടി​യേ​റ്റ അ​നു​സ്മ​ര​ണ സം​ഗ​മ​വും ക്നാ​യി തോ​മാ​ദി​നാ​ച​ര​ണ​വും’ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ക്കും.

എ​ഡി 345 മാ​ർ​ച്ച് ഏ​ഴി​നാ​ണു കു​ടി​യേ​റ്റം ന​ട​ന്ന​തെ​ന്ന ച​രി​ത്ര പ​ഠ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ അ​ൽ​മാ​യ സം​ഘ​ട​ന​യാ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ക്നാ​യി​തോ​മാ ഭ​വ​നി​ൽ മാ​ർ​ച്ച് ഏ​ഴി​നു കു​ടി​യേ​റ്റ അ​നു​സ്മ​ര​ണ​സം​ഗ​മ​വും ക്നാ​യി തോ​മാ​ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.