കൊച്ചി: കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനുമായുള്ള (കെടിഡിഎഫ്സി) പണമിടപാടിലൂടെ കെഎസ്ആര്‍ടിസിക്ക് 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയ സംഭവം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി.
ക്രമക്കേട് സംബന്ധിച്ച മാനേജിംഗ് ഡയറക്ടറുടെ തന്നെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി വെഹിക്കിള്‍ സൂപ്പര്‍ വൈസറായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെഎസ്ആര്‍ടിസി സാമ്പത്തിക ക്രമക്കേട്: വിശദീകരണം തേടി
01:03 AM Jan 23, 2021 | Deepika.com