തിരുവനന്തപുരം: 2021-2022 സാന്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ ധനകാര്യ നിർദേശങ്ങൾക്ക് പ്രാബല്യം നൽകുന്നതിനുള്ള ധനവിനിയോഗ ബിൽ നിയമസഭ പാസാക്കി.
കിഫ്ബിയെ വേണ്ടെന്നു വയ്ക്കാനാകില്ലെന്നും അഞ്ചുവർഷം കൊണ്ട് കേരളത്തെ ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കുമെന്നും മറുപടി പ്രസംഗത്തിൽ മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇത്രയും ചെയ്തു, ഇനിയും ചെയ്യാനുള്ളതാണ് ബജറ്റിൽ അവതരിപ്പിച്ചത്. ബാലരാമപുരം- കളിയിക്കാവിള റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കൽ തുടരും. വിഴിഞ്ഞം കാർഗോ ഹാർബർ, പൊഴിയൂർ ഹാർബർ എന്നീ പ്രഖ്യാപിത പദ്ധതികളുടെ നടപടിക്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ധനവിനിയോഗ ബിൽ നിയമസഭ പാസാക്കി
01:03 AM Jan 23, 2021 | Deepika.com