സൗദിയിൽ വനിത നഴ്സുമാർക്ക് അവസരം
01:03 AM Jan 23, 2021 | Deepika.com
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിൽ വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബിഎസ്സി, എംഎസ്സി, പിഎച്ച്ഡി (നഴ്സിംഗ്) യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം. ഫെബ്രുവരി ഒന്നു മുതൽ 10 വരെ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www. norkaroots. org(//demo.norkaroots.n et/ recruitm ent_2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണം. അവസാന തീയതി 28. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.