കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് ഉൾപ്പെടെ രണ്ടു വിദേശമലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്തു.
മസ്കറ്റില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ലഫീര്‍ മുഹമ്മദ്, സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ള എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇരുവരും പൊന്നാനി സ്വദേശികളാണ്.
ഡോളര്‍ കടത്ത് കേസില്‍ ശ്രീരാമകൃഷ്ണനെതിരേ അന്വേഷണം ഊര്‍ജിതമാക്കിയതിന്റെ ഭാഗമായിട്ടാണ് ഇവരെ ചോദ്യം ചെയ്തതെന്നാണു സൂചന. ശിവശങ്കറും സ്വപ്നയും മസ്കറ്റിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീര്‍ മുഹമ്മദിനെ ചോദ്യം ചെയ്തത്. സ്വപ്നയ്ക്ക് ഇവിടെ ജോലി നല്കാന് ശിവശങ്കര്‍ ഇടപെട്ടിരുന്നു എന്നാണ് വിവരം.
ലഫീര്‍ മുഹമ്മദിന്റെ സ്ഥാപനത്തിലെ ഡീന്‍ ആയ കിരണ്‍ തോമസിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
സ്പീക്കറുടെ സുഹൃത്ത് ഉൾപ്പെടെ രണ്ടു വിദേശമലയാളികളെ ചോദ്യംചെയ്തു
01:44 AM Jan 22, 2021 | Deepika.com