കൊച്ചി: ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുന്ന വിധത്തിലാണു കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമനിര്മാണങ്ങളെന്നു കേരള ലേബര്‍ മൂവ്മെന്റ് വാര്‍ഷിക ജനറല്‍ അസംബ്ലി കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളും കര്‍ഷകരും അംഗീകരിക്കാത്ത കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ താല്പര്യങ്ങള് പരിഗണിച്ച് ഭേദഗതി ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സിബിസിഐ ലേബര്‍ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അലക്സ് വടക്കുംതല സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സ്റ്റീഫന്‍ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു.
ലേബര്‍ കമ്മീഷന് സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പില്‍, അസോസിയേറ്റ് സെക്രട്ടറി ജോസഫ് ജൂഡ്, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് നാഷണല്‍ പ്രസിഡന്റ് ജോയി ഗോതുരുത്ത്, ജനറല്‍ സെക്രട്ടറി തോമസ് കുരിശിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനത്തില്‍ ലേബര്‍ കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് മാര്‍ ജോസ് പൊരുന്നേടം, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി ബാബു തണ്ണിക്കോട് (വരാപ്പുഴ)- പ്രസിഡന്റ് , ജോസ് മാത്യു (ഇരിങ്ങാലക്കുട )- ജനറല്‍ സെക്രട്ടറി , ഡിക്സണ്‍ മനീക്ക് (കൊച്ചി)- ട്രഷറര്‍, സ്റ്റീഫന്‍ കൊട്ടാരത്തില്‍ (താമരശേരി), സാലു പാതാലില്‍ (തിരുവനന്തപുരം മലങ്കര)-വൈസ് പ്രസിഡന്റുമാര്‍, ബിജു പോള്‍ (മാനന്തവാടി), ഷീജന് മാത്യു (തൃശൂര്‍), അഡ്വ. തോമസ് മാത്യു, സണ്ണി അഞ്ചില്‍ (ചങ്ങനാശേരി), തങ്ക ജ്യോതി (തിരുവനന്തപുരം, ലാറ്റിന്‍ )- കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
തൃശൂരില്‍ നിന്നുള്ള മോളി ജോബിയാണു വനിതാ ഫോറം പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി കൊച്ചിയില്‍ നിന്നുള്ള ബെറ്റ്സി ബ്ലെയ്സ്.
കര്‍ഷക നിയമങ്ങള്‍ ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുന്നു: കേരള ലേബര്‍ മൂവ്മെന്റ്
01:44 AM Jan 22, 2021 | Deepika.com