കൊച്ചി: ക്ഷീര കര്‍ഷകര്‍ക്ക് പാലിന് അധികവില നല്‍കാനൊരുങ്ങി മില്‍മ. എറണാകുളം മേഖലാ യൂണിയന്റെ പരിധിയില്‍പ്പെട്ട എറണാകുളം,തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ക്ഷീര സംഘങ്ങള്‍ അടുത്തമാസം ഒന്നുമുതല്‍ മേഖലാ യൂണിയന് നല്കുന്ന പാലിന് ലിറ്ററിന് ഒരു രൂപ 50 പൈസ നിരക്കില്‍ അധിക ഇന്‍സെന്റീവ് നല്‍കുന്നതിനാണ് മില്‍മ തീരുമാനിച്ചിട്ടുള്ളത്.
ഇതില്‍ ഒരു രൂപ കര്‍ഷകനും അമ്പതു പൈസ ദൈനംദിന ചെലവുകള്‍ക്കായി ക്ഷീര സംഘങ്ങള്‍ക്കും നല്‍കാനാണ് തീരുമാനം.
മിൽമ ക്ഷീര കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ കൂട്ടുന്നു
01:44 AM Jan 22, 2021 | Deepika.com