തിരുവനന്തപുരം: മദർ ലിഡിയ ഡിഎം മേരീമക്കൾ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. കുടപ്പനക്കുന്ന്, മരിയഭവൻ ജനറലേറ്റ് ഭവനത്തിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.കോതമംഗലം, ഊന്നുകൽ, പിച്ചളക്കാട്ട് വീട്ടിൽ പരേതനായ ജേക്കബ്- അന്നക്കുട്ടി ദന്പതികളുടെ മകളാണ് മദർ ലിഡിയ.
അസിസ്റ്റന്റ് ജനറലായി സിസ്റ്റർ ട്രീസാ പീറ്റർ, കൗണ്സിലേഴ്സായി സിസ്റ്റർ റോസ് ജോണ്, സിസ്റ്റർ എലിസബത്ത് വർഗീ സ് , സിസ്റ്റർ ജോവാൻ മരിയ, ജനറൽ പ്രൊക്യുറേറ്ററായി സിസ്റ്റർ റോസ് പോൾ, സെക്രട്ടറി ജനറലായി സിസ്റ്റർ മേരി പീയോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മദർ ലിഡിയ ഡിഎം മേരീമക്കൾ സന്യാസിനീസമൂഹം സുപ്പീരിയർ ജനറൽ
01:44 AM Jan 22, 2021 | Deepika.com