ബ്രദർ ബാസ്റ്റിൻ കാരുവേലിൽ മലബാർ മിഷനറി ബ്രദേഴ്സ് സുപ്പീരിയർ ജനറൽ
12:37 AM Jan 22, 2021 | Deepika.com
തൃശൂർ: മലബാർ മിഷനറി ബ്രദേഴ്സിന്റെ 18-ാമത് ജനറൽ സിനാക്സിസിൽ ബ്രദർ ബാസ്റ്റിൻ കാരുവേലിൽ എംഎംബി സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. വികാർ ജനറലായി ബ്രദർ എഡ്വിൻ കുറ്റിക്കലും കൗണ്‍സിലർമാരായി ബ്രദർ പൗലോസ് അരുമ്പൂപറമ്പിൽ, ബ്രദർ സാവിയോ ഒലക്കേങ്കിൽ, ബ്രദർ ദേവരാജ് പ്ലാക്കയിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം തൊമ്മൻകുത്ത് കാരുവേലിൽ വർക്കി - റോസ ദമ്പതികളുടെ മകനാണ് ബ്ര. ബാസ്റ്റിൻ. ജനറൽ കൗണ്‍സിലർ, പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ഗഞ്ച്ബസോദ സെന്റ് ജോസഫ് സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു.