വിരമിച്ച ഫാക്ട് ജീവനക്കാരുടെ തിരിച്ചു പിടിച്ച അലവന്‍സ് നല്കാന് കോടതി നിര്‍ദേശം
12:37 AM Jan 22, 2021 | Deepika.com
കൊച്ചി: ഫാക്ടില്‍ കേന്ദ്രാനുമതി ലഭിക്കുന്നതിനു മുമ്പ് കൂട്ടി നല്കിയ വീട്ടു വാടക അലവന്‍സും (എച്ച്ആര്‍എ) എല്‍ടിഇയും ജീവനക്കാര്‍ വിരമിച്ചപ്പോള്‍ തിരിച്ചുപിടിച്ചത് റീ ഫണ്ട് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. തിരിച്ചു പിടിച്ച തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നതിനാല്‍ ഇതിന്റെ പലിശയും നല്‍കണമെന്നും കോടതി വ്യക്തമാക്കി.