തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണം നടപ്പാക്കി ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്.
അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കും ശന്പളം വർധിപ്പിച്ച് നൽകുന്നതും വികസനമായാണ് സർക്കാർ കാണുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുൻപ് ശന്പള പരിഷ്കരണം സംബന്ധിച്ച ഉത്തരവിറക്കും. യുജിസി അധ്യാപകർക്ക് പുതുക്കിയ ശന്പളം ഫെബ്രുവരിയിൽ ലഭിക്കും. കുടിശിഖ പിഎഫിൽ ലയിപ്പിച്ച് ഉത്തരവിറക്കുമെന്നും തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു.
ശന്പള പരിഷ്കരണം: ഉത്തരവ് ഉടനെന്നു ധനമന്ത്രി
12:56 AM Jan 21, 2021 | Deepika.com