തിരുവനന്തപുരം: പീഡനക്കേസില്‍ വാദിയായ കന്യാസ്ത്രീക്കെതിരേ പി.സി. ജോര്‍ജ് എംഎല്‍എ മോശമായ പരാമര്‍ശം നടത്തിവരികയാണെന്നും അവരെ പിന്തുണച്ചവരെ അദ്ദേഹം സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് ലഭിച്ച പരാതികളില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമായി ശരിയാണെന്നു നിയമസഭാ എത്തിക്സ് കമ്മിറ്റി.
ഈ സാഹചര്യത്തില്‍ നിയമസഭാംഗങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 53ബി പ്രകാരം പി.സി. ജോര്‍ജിനെ ശാസിക്കണമെന്നു എത്തിക്സ് കമ്മിറ്റി ശിപാര്‍ശ ചെയ്തു.
പി.സി. ജോര്‍ജിനെ ശാസിക്കാന്‍ നിയമസഭാ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ
12:56 AM Jan 21, 2021 | Deepika.com