തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ച് കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്ത വയനാട് വെള്ളമുണ്ടയിൽ കുംഭാമ , മലപ്പുറം മേൽമുറി ഊരകം സ്വദേശി കെ. അരുണ്‍, തിരുവനന്തപുരം കുറ്റിച്ചൽ കൊന്പിടിയിൽ ശ്രീധരൻ എന്നിവർക്ക് പ്രത്യേക ആദരവ് നൽകുമെന്നു കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മറ്റ് അവാർഡുകൾ: പട്ടികജാതി,വർഗ കർഷകനുള്ള കർഷക ജ്യോതി പുരസ്കാരം -കൊല്ലം നല്ലിലയിൽ എ. അനിൽകുമാർ അർഹനായി. കർഷക വനിതയ്ക്കുള്ള കർഷക തിലകം -സ്വപ്ന,പട്ടിക്കാട് ,ഒല്ലൂർക്കര ,തൃശൂർ. കർഷക തൊഴിലാളിക്കുള്ള ശ്രമശക്തി അവാർഡ് -എം.മനോഹരൻ ,തുരുത്തി ,ചെറുവത്തൂർ ,കാസർഗോഡ് . കൃഷി ശാസ്ത്രജ്ഞനുള്ള കൃഷിവിജ്ഞാൻ അവാർഡ്- ഡോ.വി.എസ് .സന്തോഷമിത്ര ,പ്രിൻസിപ്പൽ സയന്റിസ്റ്റ്, സിടിസിആർഐ ശ്രീകാര്യം. ക്ഷോണി സംരക്ഷണ അവാർഡ് -ജോർജ് എം.മാത്യു, തേർത്തലി ,കണ്ണൂർ ഹരിതകീർത്തി ഫാം അവാർഡ് -സ്റ്റേറ്റ് സീഡ് ഫാം ആലുവ, കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഹരിതകീർത്തി മികച്ച ഫാം ഓഫീസർ- ലിസിമോൾ ജെ. വട്ടക്കൂട്ട് ,എറണാകുളം
മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊര് -ഒന്നാം സ്ഥാനം ചാലക്കുടി അതിരപ്പള്ളി അരെക്കാപ്പ് ആദിവാസി ഊര്, രണ്ടാം സ്ഥാനം ഇടുക്കി ദേവികുളം നെല്ലിപ്പെട്ടിക്കൊടി. റെസിഡന്റ്സ് അസോസിയേഷൻ -ന്യൂമാൻ റസി.അസോസിയേഷൻ ,തൊടുപുഴ. മികച്ച ഹൈ ടെക് ഫാർമർ- ഷമീർ എസ്. അൽ ബുസ്താൻ ഹൈടെക് ഫാം ,നെടുമങ്ങാട്. കൊമേഴ്സ്യൽ നഴ്സറി -ടി.സി.ജോണ്‍ ,ചുള്ളിയോട്, ആനപ്പാറ,വയനാട് . മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർഥിനി( കർഷക തിലകം ) -എസ്. ജയലക്ഷ്മി . കുളനട ,പന്തളം. കർഷക പ്രതിഭ ( സ്കൂൾ വിദ്യാർഥി) അമർനാഥ്,ചിന്മയ വിദ്യാലയം ,നരുവാമൂട്, ബാലരാമപുരം. കർഷകപ്രതിഭ ( ഹയർ സെക്കൻഡറി) എം.എസ്. അഭിമന്യു ,ഗുരുവായൂർ ശ്രീകൃഷ്ണഹയർ സെക്കൻഡറി സ്കൂൾ. കർഷക പ്രതിഭ (കോളജ് )-എസ്. ഷെരീഫ് ഗവ.കോളജ് ചിറ്റൂർ. ജൈവ കർഷകൻ- ഒ.വി. ജോണ്സണ് ഒലിയാപ്പുറം വയനാട്. തേനീച്ച കർഷകൻ -ഷാജു ജോസഫ്,വളക്കൈ, കണ്ണൂർ. ചക്ക സംരക്ഷണം നടത്തുന്ന കർഷകൻ -സ്റ്റാബി ജേക്കബ് ,ചാലക്കുടി. ഇന്നവേഷൻ അവാർഡ് -പ്രകാശൻ തട്ടാരി,മായനാട്,പുതിയറ ,കോഴിക്കോട്. കൂണ് കർഷകൻ - ഷൈജി വർഗീസ് എരമല്ലൂർ,ആലപ്പുഴ. പ്രിൻസിപ്പൽ കൃഷി ഓഫീസർ - മധു ജോർജ് മത്തായി, കാസർഗോഡ്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിജി തോമസ് ,പ്രിൻസിപ്പൽ കൃഷി ഓഫീസ്,ഇടുക്കി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ - സൂസൻ ബഞ്ചമിൻ ഇടുക്കി, ബിൻസി ഏബ്രഹാം എറണാകുളം. കൃഷി ഓഫീസർ1 -ടി.എം.ജോസഫ് . കുടപ്പനക്കുന്ന്, തിരുവനന്തപുരം. കൃഷി ഓഫിസർ2 -എസ് ആദില ,കൊടുമണ്‍,പത്തനംതിട്ട.
കൃഷി ഓഫീസർ- ജോസഫ് റെഫിൻ ജെഫ്രി, കല്ലറ, കോട്ടയം. കൃഷി അസിസ്റ്റന്റ് 1, കെ.എം.സുനിൽ കുമാർ, ചെങ്കൽ,നെയ്യാറ്റിൻകര. കൃഷി അസിസ്റ്റന്റ് 2,സുരേഷ് മലയൻ പോയിൽകാനാ കണ്ണൂർ. കൃഷി അസിസ്റ്റന്റ് 3,വി.വി. അനിൽകുമാർ, പത്തനംതിട്ട.
വൈകല്യങ്ങളെ അതിജീവിച്ച് കൃഷിയിൽ വിജയിച്ച കുംഭാമ, അരുണ്‍, ശ്രീധരൻ എന്നിവർക്കും ആദരം
12:07 AM Jan 21, 2021 | Deepika.com