തിരുവനന്തപുരം: റിപ്പബ്ലിക്ദിന ആഘോഷത്തിന്റെയും 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ 50-ാം വാർഷികത്തിന്റെയും ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഓണ്‍ലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 14 വയസോ അതിന് മുകളിലോ പ്രായമുള്ള ഇന്ത്യൻ പൗരൻമാർക്ക് 22 വരെ നടത്തുന്ന ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.
ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് 25,000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15,000 , 10,000 രൂപയും ലഭിക്കുന്നതാണ്. പ്രോത്സാഹന സമ്മാനമായി ഏഴ് പേർക്ക് 5,000 രൂപ വീതം നൽകും.
പ്രതിരോധ മന്ത്രാലയത്തിന്റെ ഓണ്‍ലൈൻ ക്വിസ് മത്സരം
12:07 AM Jan 21, 2021 | Deepika.com