കെഎസ്ആർടിസിയിൽ പുനഃപ്രവേശനത്തിന് അനുമതി വേണം
12:07 AM Jan 21, 2021 | Deepika.com
തിരുവനന്തപുരം: ശൂന്യ വേതന അവധിയെടുത്ത ശേഷം വിദേശത്തോ മറ്റ് ജോലികൾക്കോ പോയി അവധി കാലാവധി കഴിഞ്ഞിട്ടും ജോലിയ്ക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുനഃപ്രവേശനം നൽകരുതെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുനഃ പ്രവേശനം നൽകുന്ന യൂണിറ്റോഫീസർമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കും.