കോട്ടയം: മദര്‍ തെരേസയുടെ മിഷനറി അംഗവും കൊല്‍ക്കത്തയിലും വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ഫാ. മാത്യു കൊച്ചുപൊങ്ങനാല്‍ (സണ്ണിയച്ചൻ-59 ) നൈജീരിയയില്‍ കോവിഡ് ബാധിച്ച് മരിച്ചു. നൈജീരിയയില്‍ മിഷനറി പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. കോട്ടയം കുടമാളൂര്‍ തെക്കേടത്ത് പരേതരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
സംസ്കാരം ഇന്ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30 ന് ലാഗോസ് ആര്‍ച്ച്ബിഷപ് ആല്‍ഫ്രഡ് അഡ്വിവാള് മാര്‍ട്ടിന്‍സിന്റെ കാര്‍മികത്വത്തില്‍ നൈജീരിയയിലെ ഹോളിക്രോസ് കത്തീഡ്രലിൽ . സഹോദരങ്ങൾ: ജോസഫ്, ചാള്‍സ്, ജമ, വിന്‍സെന്റ്, സാവിയോ, ആന്‍സി, സിസ്റ്റര്‍ ജോസമ്മ (പ്രിന്‍സിപ്പൽ, സെന്റ് സേവ്യേഴ്സ് പബ്ളിക് സ്കൂൾ, എറണാകുളം), ആന്റോ (യുഎസ്എ), റൂബി (യുകെ). സംസ്കാരശുശ്രൂഷകൾ www.youtube.com/lumenchristitv എന്ന ലിങ്കിൽ ലൈവായി കാണാം.
മലയാളി മിഷനറി വൈദികന് നൈജീരിയയില്‍ കോവിഡ് ബാധിച്ച് മരിച്ചു
12:07 AM Jan 21, 2021 | Deepika.com