കൊച്ചി: കുതിരാനിലെ ഇരട്ട ടണലുകളിൽ ഒന്നിന്റെയെങ്കിലും നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്ന ഹര്‍ജിയില്‍ ദേശീയപാത അഥോറിറ്റിയോടു ഹൈക്കോടതി വിശദീകരണം തേടി. ചീഫ് വിപ്പ് കെ. രാജനാണു ഹർജി നല്‍കിയത്.
ദേശീയപാത 47ല്‍ മണ്ണുത്തി - വടക്കാഞ്ചേരി സെക്ടര്‍ ആറു വരിയാക്കുന്നതിനുള്ള ജോലികള്‍ 2009 ഓഗസ്റ്റ് 24നാണ് ഹൈദരാബാദ് ആസ്ഥാനമായ തൃശൂര്‍ എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്. 11 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയായില്ല. കരാര്‍ കമ്പനിക്കു പണി പൂര്ത്തിയാക്കാനാകുമോയെന്നു പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കുതിരാന്‍ തുരങ്ക നിര്‍മാണം: ഹര്‍ജിയില്‍ വിശദീകരണം തേടി
01:38 AM Jan 20, 2021 | Deepika.com