തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6,186 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 4,296 പേർ രോഗമുക്തി നേടി. 66,259 സാന്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ശതമാനമാണ്.
ഇന്നലെ 26 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3,506 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 5,541 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 484 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. നിലവിൽ 70,259 പേർ ചികിത്സയിലുണ്ട്. ഇതുവരെ 7,83,393 പേർ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 1,019, കോട്ടയം 674, കൊല്ലം 591, തൃശൂർ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂർ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസർഗോഡ് 63.
സംസ്ഥാനത്ത് 6,186 പേർക്കു കോവിഡ്
01:00 AM Jan 20, 2021 | Deepika.com