തിരുവനന്തപുരം: അന്തരിച്ച കോങ്ങാട് എംഎൽഎ കെ.വി. വിജയദാസിനു നിയമസഭ ആദരാഞ്ജലിയർപ്പിച്ചു. സാധാരണക്കാരനായി ജീവിതം ആരംഭിച്ച് ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ നേതൃനിരയിൽ എത്തിയ ജനകീയനായ സാമാജികനെയാണു നഷ്ടമായതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു.
കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് വിജയദാസിന്റെ അകാലവിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിനു നഷ്ടമായതു മികച്ച ഒരു സഹകാരിയെയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, മന്ത്രി ഇ. ചന്ദ്രശേഖരൻ, സി.കെ. നാണു, മോൻസ് ജോസഫ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, ഒ. രാജഗോപാൽ, കെ.ബി. ഗണേശ്കുമാർ, പി.സി.ജോർജ് എന്നീ കക്ഷി നേതാക്കളും അനുസ്മരിച്ചു. ആദരാഞ്ജലികൾ അർപ്പിച്ച ശേഷം നിയമസഭ പിരിഞ്ഞു.
കെ.വി. വിജയദാസിന് നിയമസഭയുടെ ആദരാഞ്ജലി
01:56 AM Jan 20, 2021 | Deepika.com