തിരുവനന്തപുരം: വാളയാർ കേസിന്റെ തുടരന്വേഷണത്തിന് റെയിൽവേ എസ് പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി.
പാലക്കാട് ക്രൈംബ്രാഞ്ച് എസ് പി എ.എസ്. രാജു, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ എം. ഹേമലത എന്നിവർ അംഗങ്ങളാണ്. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ചേർക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അനുമതി നൽകിയിട്ടുണ്ട് .
വാളയാർ കേസ് ഇനി നിശാന്തിനി അന്വേഷിക്കും
01:00 AM Jan 20, 2021 | Deepika.com