കൊച്ചി: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മ കന്യാകുമാരി കൊല്ലങ്കോട് സ്വദേശിനി സൗമ്യ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. 2019 ഒക്ടോബര്‍ 10-നാണ് ഹര്‍ജിക്കാരിയുടെ കുഞ്ഞ് മരിച്ചത്. പാറശാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഹര്‍ജിക്കാരി പ്രസവിച്ചത്.
കുഞ്ഞിന് ശ്വാസ തടസം ഉണ്ടെന്ന കാരണത്താല്‍ തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കുഞ്ഞു മരിച്ചത്.
പാറശാല ആശുപത്രിയിലെ വീഴ്ചയാണ് കുഞ്ഞിന്റെ നില ഗുരുതരമാകാന്‍ കാരണമെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
നവജാത ശിശുവിന്റെ മരണം: അന്വേഷണ ഹര്‍ജിയില്‍ വിശദീകരണം തേടി
01:00 AM Jan 20, 2021 | Deepika.com