കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഏകവിഷയ പ്രബന്ധ പ്രസിദ്ധീകരണത്തിന് (മോണോഗ്രാഫ്) തുടക്കമായി. അഞ്ചു മോണോഗ്രാഫുകളുടെ പ്രകാശനം വൈസ് ചാൻസലർ പ്രഫ. സാബു തോമസ് നിർവഹിച്ചു.
അധ്യാപകരായ ഡോ. എം.എച്ച്. ഇല്യാസ്, ഡോ. പി.പി. നൗഷാദ്, ഡോ. ബിജു ലക്ഷ്മണൻ, ഡോ. സി.ആർ. ഹരിലക്ഷ്മീന്ദ്രകുമാർ, കെ.എ. മഞ്ജുഷ എന്നിവർ വിവിധ വിഷയങ്ങളിൽ തയാറാക്കിയ മോണോഗ്രാഫുകളാണ് പ്രസിദ്ധീകരിച്ചത്. ഡോ. എം. രാജേഷ്, ഡോ. രേഖ രാജ്, ഡോ. അഭിലാഷ് ജി. നാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സർവകലാശാലയിലെ നൂതന അക്കാദമിക സംരംഭമാണിത്.
ഏകവിഷയ പ്രബന്ധ പ്രസിദ്ധീകരണവുമായി എംജി സർവകലാശാല
01:00 AM Jan 20, 2021 | Deepika.com