തിരുവനന്തപുരം : കടലാക്രമണ ഭീഷണിയെത്തുടർന്നു തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ആവിഷ്കരിച്ച പുനർഗേഹം പദ്ധതിയുടെ ഭാഗമായി 9904 കുടുംബങ്ങൾ മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
ഈ മാസം 13 വരെയുള്ള കണക്കാണിത്. ഇതിൽ 1562 പേർക്ക് ഭൂമി കണ്ടെത്തി വില നിശ്ചയിക്കുകയും 962 പേർ ഭൂമി രജിസ്റ്റർ ചെയ്യുകയും ഭവനനിർമാണം ആരംഭിച്ച് വിവിധ ഘട്ടങ്ങളിലുമാണ്.
പദ്ധതി പ്രകാരം മാറിത്താമസിക്കാൻ തയാറാകുന്ന കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി ഭവനം നിർമിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തീരദേശത്തെ 9904 കുടുംബങ്ങൾ മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചു: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
12:44 AM Jan 19, 2021 | Deepika.com