കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് കാന്റീനുകളില്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ക്രമക്കേട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് കാന്റീനില്‍ വില്‍പ്പനയ്ക്കുള്ള ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ പോലീസ് റിപ്പോര്‍ട്ടുകള്‍ പോലും വകവയ്ക്കാതെയാണ് ചില ബ്രാന്‍ഡുകള്‍ക്ക് വില്‍പ്പനാനുമതി നല്‍കിയത്.
ക്രമക്കേടുകള്‍ നേരിട്ട് വ്യക്തമായതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ വ്യവസായി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കാന്റീനുമായി ബന്ധപ്പെട്ട് പരാതി നല്‍കും.
സൈക്കിളിൽ വ്യാജ പാർട്സുകളെന്ന് പരാതി
കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് കാന്റീന് അഴിമതിയില്‍ ബ്രാന്‍ഡഡ് കമ്പനികളുടെ ഉത്പന്നങ്ങളിലും ക്രമക്കേട്. ഹെര്‍ക്കുലീസ് കമ്പനിയുടെ സൈക്കിളിലാണ് വ്യാജ പാര്‍ട്സുകള്‍ ഘടിപ്പിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ (സിആര്‍സി) നിന്ന് സൈക്കിള്‍ വാങ്ങിയ പോലീസുകാരനാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
കാന്റീന് അഴിമതി: ബ്രാന്‍ഡ് നിര്‍ണയത്തിലും ക്രമക്കേട്
12:44 AM Jan 19, 2021 | Deepika.com