കൊച്ചി: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസർ ഷൈന്‍ എ. ഹക്കിനെ കസ്റ്റംസ് ഇന്നു ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള സര്‍ക്കാരിലെ ഉന്നതരുടെ പങ്കിനെക്കുറിച്ച് അറിയാനാണു പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യം ചെയ്യുന്നതെന്നാണു സൂചന.
സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെയും അസി. പ്രോട്ടോകോള്‍ ഓഫീസറെയും കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന് കമ്മീഷനായി ലഭിച്ച തുക ഡോളര്‍ ആക്കി വിദേശത്തേക്കു കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായ ഈജിപ്ഷ്യന്‍ പൗരൻ ഖാലിദിനെ കസ്റ്റംസ് പ്രതിയാക്കിയിട്ടുണ്ട്.
ഡോളര്‍ കടത്ത്: പ്രോട്ടോകോള്‍ ഓഫീസറെ ഇന്നു ചോദ്യംചെയ്യും
12:44 AM Jan 19, 2021 | Deepika.com