കൊച്ചി: കടയ്ക്കാവൂരില്‍ 13 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അമ്മയുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കുട്ടിയെ 10 വയസു മുതല്‍ 2019 ഡിസംബര്‍ 10 വരെ അമ്മ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്.
കഴിഞ്ഞ ഡിസംബര്‍ 28നാണ് അമ്മയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മകനെ പീഡിപ്പിച്ചെന്ന കേസ് ഭര്‍ത്താവ് കെട്ടിച്ചമച്ചതാണെന്ന് ഹര്‍ജിക്കാരി പറയുന്നു. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചു. തുടര്‍ന്ന് മൂന്നു മക്കളെയും കൂട്ടി ഹര്‍ജിക്കാരി തന്റെ വീട്ടിലേക്ക് പോയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
മക്കളുടെ സംരക്ഷണച്ചുമതല നിയമപരമായി ലഭിക്കാനും ഭര്‍ത്താവില്‍ നിന്നു ജീവിതച്ചെലവ് കിട്ടാനും കേസ് നല്കി. മൂന്നാഴ്ച കഴിഞ്ഞ് ഭര്‍ത്താവ് തന്റെ സമ്മതമില്ലാതെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയെന്നും പിന്നീടാണ് 13 വയസുള്ള മകനെക്കൊണ്ട് കള്ളപ്പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി സിംഗിള്‍ ബെഞ്ച് ഇന്നു വീണ്ടും പരിഗണിക്കും.
മകനെ പീഡിപ്പിച്ചെന്ന കേസ്: ജാമ്യ ഹര്‍ജിയില്‍ വിശദീകരണം തേടി
12:08 AM Jan 19, 2021 | Deepika.com