തിരുവനന്തപുരം: സർക്കാർ അംഗീകൃത സ്വകാര്യ ഐടിഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫീ റീ ഇംബേഴ്സ്മെന്റ് സ്കീലേക്ക് 23 വരെ അപേക്ഷിക്കാം.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്. ഒരു വർഷത്തെ കോഴ്സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്സിന് 20,000 രൂപയുമാണ് സ്കോളർഷിപ് തുകയായി നൽകുന്നത്. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എപിഎൽ വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്കോളർഷിപ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. രണ്ടാം വർഷ വിദ്യാർഥികൾക്കും പുതിയ രജിസ്ട്രേഷൻകാർക്കും www.minoritywelfare.ker ala.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 04712 302090, 2300524.
ഐടിഐ വിദ്യാർഥികൾക്ക് ഫീ റീ ഇംബേഴ്സ്മെന്റ്: തീയതി നീട്ടി
11:59 PM Jan 18, 2021 | Deepika.com