തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5005 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 52,310 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 9.57 ശതമാനം പേർക്ക് പോസിറ്റീവായത്. 4408 പേർ രോഗമുക്തരായി. ഇന്നലെ 21 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3463 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 4506 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 388 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 68,991 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം-767, കോഴിക്കോട്-677, മലപ്പുറം-479, കൊല്ലം-439, പത്തനംതിട്ട-427, കോട്ടയം-399, ആലപ്പുഴ-302, തിരുവനന്തപുരം-296, തൃശൂർ-262, കണ്ണൂർ-239, ഇടുക്കി-237, വയനാട്-226, പാലക്കാട്-176, കാസർഗോഡ്-79.
5005 പേർക്കു കോവിഡ്
01:16 AM Jan 18, 2021 | Deepika.com