കൊച്ചി: മദ്യത്തിനു നികുതിയിളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. മദ്യവില ഉയരാന്‍ കാരണം അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനയാണെന്നും നികുതിയിളവ് പ്രായോഗികമാണോയെന്ന് വിലയിരുത്തിയതിനുശേഷം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവില്‍ മദ്യത്തിന് ഏറ്റവും ഉയര്‍ന്ന നികുതി ഈടാക്കുന്നത് സംസ്ഥാനത്താണ്. 10 രൂപ മുതല്‍ 90 രൂപ വരെയാണ് ഇത്തരത്തിൽ മദ്യത്തിന്റെ വില വർധിച്ചത്. ഒരു കുപ്പി മദ്യത്തിന് 40 രൂപ വര്‍ധിപ്പിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനു ലഭിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മദ്യത്തിനു നികുതിയിളവ് പരിഗണിക്കും: മന്ത്രി രാമകൃഷ്ണന്
01:05 AM Jan 18, 2021 | Deepika.com