കൊച്ചി:അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം ആസ്പദമാക്കി ആഗോളതലത്തില്‍ നടത്തിയ മത്സരത്തിലെ വിജയികളെ മാതൃവേദി ബിഷപ് ലെഗേറ്റ് മാര്‍ ജോസ് പുളിക്കന്‍ പ്രഖ്യാപിച്ചു. ജ്യോതി സിറിയക് (മാണ്ഡ്യ രൂപത) ഒന്നാം സമ്മാനവും ബിന്ദു ഷിബു(കല്യാണ്‍ രൂപത) രണ്ടാം സമ്മാനവും പ്രിയ ഷൈജന്‍(മാനന്തവാടി രൂപത) മൂന്നാം സമ്മാനവും കരസ്ഥമാക്കി. 10 പേർ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നും ഇന്ത്യക്കു വെളിയില്‍ നിന്നുള്ള ഷിക്കാഗോ ഉള്‍പ്പെടെ 20 രൂപതകളില്‍ നിന്നുമായി 6000 മത്സരാര്‍ഥികള്‍ പങ്കെടുത്തു.ഏറ്റവുമധികം അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ട് പങ്കാളിത്തത്തില്‍ മാനന്തവാടി രൂപത(2003 പേര്) ഒന്നാം സ്ഥാനവും തൃശൂര്‍ അതിരൂപത(691 പേർ) രണ്ടാം സ്ഥാനവും കോട്ടയം അതിരൂപത (551പേര്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ മാര്‍ ജോസ് പുളിക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍ ആമുഖ പ്രഭാഷണം നടത്തി.
മാതൃവേദി മത്സര വിജയികൾ
01:04 AM Jan 18, 2021 | Deepika.com