സംസ്ഥാന ബജറ്റ് സ്വാഗതാർഹമെന്നു കേരള സ്റ്റേറ്റ് പെൻഷനേഴ്സ് ഫ്രണ്ട്്
01:04 AM Jan 18, 2021 | Deepika.com
തിരുവനന്തപുരം: ശന്പള- പെൻഷൻ പരിഷ്കാരങ്ങൾ, കുടിശിക ക്ഷമബത്ത, ആരോഗ്യ ഇൻഷ്വറൻസ് എന്നിവയും വിവിധ മേഖലകളിൽ വികസന- ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ച സംസ്ഥാന ബജറ്റ് സ്വാഗതാർഹമെന്നു കേരള സ്റ്റേറ്റ് പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് വി.എം. മോഹനൻപിള്ള അധ്യക്ഷത വഹിച്ചു. പി. രാധാകൃഷ്ണക്കുറുപ്പ്, മാത്തച്ചൻ പ്ലാന്തോട്ടം, ജയ്സണ് മാന്തോട്ടം, സി.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.